ജനമഹായാത്ര മലപ്പുറം ജില്ലയില്‍; ആവേശോജ്വല സ്വീകരണം

Jaihind Webdesk
Saturday, February 9, 2019

കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ നയിക്കുന്ന ജനമഹായാത്ര മലപ്പുറം ജില്ലയിൽ പര്യടനം തുടങ്ങി. ആദ്യ ദിനം ആറ് കേന്ദ്രങ്ങളിലെ സ്വീകരണങ്ങളാണ് ജനമഹായാത്ര ഏറ്റുവാങ്ങിയത്.

മലപ്പുറത്തിന്‍റെ മനസറിഞ്ഞ് ജനമഹായാത്ര ജില്ലയിലേക്ക് പ്രവേശിച്ചത് നിറഞ്ഞുകവിഞ്ഞ സദസുകളെ സാക്ഷിയാക്കിയായിരുന്നു. ജില്ലാ അതിർത്തിയായ ഇടിമുഴിക്കലിൽ നിന്ന് കോൽക്കളിയുടെയും വാദ്യ മേളങ്ങളുടെയും അകമ്പടിയോടെയാണ് ജില്ലാ കോൺഗ്രസ് നേതൃത്വം  ജനമഹായാത്രയെ സ്വീകരിച്ചത്. വഴിയോരങ്ങളിൽ കാത്തു നിന്ന ആയിരങ്ങളെ അഭിവാദ്യം ചെയ്താണ് ജാഥാനായകൻ വേദികളിൽ നിന്ന് വേദികളിലേക്ക് യാത്ര ചെയ്തത്.

കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദ്, പി.കെ കുഞ്ഞാലിക്കുട്ടി എം.പി,
യു.ഡിഎഫ് കൺവീനർ ബെന്നി ബെഹ്നാൻ, പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ, എം.എൽ.എമാരായ എ.പി അനിൽകുമാർ, പി.കെ ബഷീർ, ജാഥയുടെ സ്ഥിരാംഗങ്ങൾ, കെ.പി.സി.സി, ഡി.സി.സി ഭാരവാഹികൾ എന്നിവർ വിവിധ സ്വീകരണങ്ങളിൽ പ്രസംഗിച്ചു. മൂന്ന് ദിവസങ്ങളിലായാണ് ജനമഹായാത്ര മലപ്പുറം ജില്ലയിൽ പര്യടനം നടത്തുക.