ബിഷപ്പ് ഫ്രാങ്കോ ഈ മാസം 19ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണം

Jaihind Webdesk
Wednesday, September 12, 2018

ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കൽ ചോദ്യം ചെയ്യാൻ ഈ മാസം 19ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണം. ഹാജരാകാൻ ആവശ്യപ്പെട്ട് ഫ്രാങ്കോ മുളക്കലിന് അന്വേഷണ സംഘം നോട്ടീസ് അയച്ചു. കൊച്ചിയിൽ നടന്ന അന്വേഷണ സംഘത്തിന്‍റെ യോഗത്തിലാണ് തീരുമാനം ഉണ്ടായത്.

അതേസമയം, ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ കേസിൽ നീതി നടപ്പാക്കണമെന്ന് കെസിബിസി. സഭയേയും ബിഷിപ്പുമാരെയും അടച്ച് ആക്ഷേപിക്കുന്നത് ചില സ്ഥാപിത താൽപ്പര്യക്കാരാണ്. കന്യാസ്ത്രീകളെ മുൻനിർത്തിയുളള സമരം അതിരു കടന്നതെന്നും കെസിബിസിയുടെ വാർത്താകുറിപ്പ്