പുതുപ്പള്ളിയില്‍ ജെയ്ക്ക് ഹാട്രിക് പൂർത്തിയാക്കും; മാസപ്പടി വിവാദത്തില്‍ വസ്തുനിഷ്ഠമായ അന്വേഷണം വേണം: കെ. മുരളീധരന്‍ എംപി

Jaihind Webdesk
Saturday, August 12, 2023

 

കോഴിക്കോട്: മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന് മാസപ്പടി നൽകിയത് എന്ത് അടിസ്ഥാനത്തിലാണെന്ന് കെ. മുരളീധരന്‍ എംപി. ആദായ നികുതി രേഖകളിൽ ഇത് കാണിച്ചിട്ടുണ്ടോ, സാമ്പത്തിക ചട്ടങ്ങൾ ലംഘിച്ചോ എന്നതൊക്കെ പരിശോധിക്കപ്പെടണം. ഇക്കാര്യത്തിൽ വസ്തുനിഷ്ഠമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ കോൺഗ്രസ് മൗനം പാലിക്കുന്നത് ശരിയായ കാര്യങ്ങൾ പുറത്തുവരട്ടെ എന്നതുകൊണ്ടു മാത്രമാണ്.

പുതുപ്പള്ളിയില്‍ ഇടതുമുന്നണിയുടെ സ്ഥാനാർത്ഥിയെ സംബന്ധിച്ചും അദ്ദേഹം പ്രതികരിച്ചു. ജെയ്ക്കിന് തോല്‍വിയില്‍ ഹാട്രിക് തികയ്ക്കാനാവും എന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. അപ്പനോടും മകനോടും തോറ്റെന്ന ഖ്യാതി നേടാന്‍ കഴിയുമെന്നും കെ മുരളീധരന്‍ പറഞ്ഞു. ഭരണനേട്ടങ്ങൾ ഒന്നും പറയാനില്ലാത്തതുകൊണ്ടാണ് പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ ചികിത്സ വിഷയം ചർച്ചയാക്കുന്നത്. ഇത്തരത്തിലുള്ള പ്രചരണം തറ വേലയാണെന്നും കെ. മുരളീധരന്‍ എംപി പറഞ്ഞു.