കൊച്ചി: കോാണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി യോഗത്തിന്റെ തീരുമാനപ്രകാരം കെപിസിസിയുടെ ആഭിമുഖ്യത്തില്‍ ജയ്ഹിന്ദ് സഭ ഇന്ന് നടക്കും. ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് എറണാകുളം ടൗണ്‍ ഹാളിലാണ് ജയ് ഹിന്ദ് സഭ സംഘടിപ്പിക്കുന്നതെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അറിയിച്ചു.
തീവ്രവാദത്തെ ഇല്ലായ്മ ചെയ്യുക സൈനികരുടെ ശൗര്യം, ത്യാഗം, ദേശസ്നേഹം എന്നിവയോടുള്ള ആദരവിന്റെ ഭാഗമായാണ് ജയ്ഹിന്ദ് സഭ സംഘടിപ്പിക്കുന്നത്. മുതിര്‍ന്ന സൈനികര്‍, വിമുക്ത ഭടന്മാര്‍, പൊതുജനങ്ങള്‍ എന്നിവരെ പങ്കെടുപ്പിച്ചാണ് സഭ ചേരുക. കെപിസിസി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് എംഎല്‍എ, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, ദീപാദാസ് മുന്‍ഷി, എംപിമാര്‍, എംഎല്‍എമാര്‍, കെപിസിസി, എഐസിസി ഭാരവാഹികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.