‘അനുപമയുടെ സമരം പിണറായിക്ക് നാണക്കേട് ; സാംസ്കാരിക നായകർ കാഷ്വല്‍ ലീവില്‍’ ; കെ മുരളീധരന്‍ എംപി

സ്വന്തം കുഞ്ഞിനെ തിരികെ ലഭിക്കാന്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ അമ്മ അനുപമയുടെ നിരാഹര സമരം മുഖ്യമന്ത്രി പിണറായി വിജയന്  നാണക്കേടെന്ന് കെ മുരളീധരന്‍ എംപി. കോൺഗ്രസ് അനുപമയ്ക്കൊപ്പമാണ്. അവർ സാധാരണക്കാരനെ വിവാഹം കഴിച്ചതിനാലാണ് നീതിലഭിക്കാത്തതെന്നും പിണറായി വിജയന്‍റെ കോര്‍പ്പറേറ്റ് നയം അണികളിലേക്ക് പടര്‍ന്ന് പിടിച്ചിരിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.

ചാനലുകളില്‍ കുരക്കുന്ന ഡിവൈഎഫ്‌ഐ നേതാക്കള്‍ എവിടെ പോയെന്നും അദ്ദേഹം ചോദിച്ചു. സാംസ്‌കാരിക നായകർ ലീവില്‍ പോയിരിക്കുകയാണെന്നും മുരളീധരന്‍ പരിഹസിച്ചു.

Comments (0)
Add Comment