‘സിപിഎം നേതാക്കള്‍ക്കെതിരായ സ്വപ്നയുടെ വെളിപ്പെടുത്തലില്‍ നടപടി സ്വീകരിക്കാത്തത് ദുരൂഹം’: പ്രതിപക്ഷ നേതാവ്

Jaihind Webdesk
Sunday, October 23, 2022

 

സിപിഎം നേതാക്കള്‍ ലൈംഗികതാത്പര്യത്തോടെ സമീപിച്ചെന്ന സ്വപ്നയുടെ വെളിപ്പെടുത്തലില്‍ നടപടി സ്വീകരിക്കാത്തത് ദുരൂഹമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മുന്‍ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, തോമസ് ഐസക്ക്, മുന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണൻ എന്നിവർ ലൈംഗിക ഉദ്ദേശത്തോടെ സമീപിച്ചുവെന്ന സ്വപ്നാ സുരേഷിന്‍റെ ആരോപണം പുറത്തുവന്ന് രണ്ട് ദിവസമായിട്ടും സിപിഎം മൗനം പാലിക്കുകയാണ്. വെളിപ്പെടുത്തലില്‍ പോലീസ് നടപടിയെടുക്കാത്തതും ദുരൂഹമാണ്. ഇതിന് മുമ്പ് സമാന ആരോപണങ്ങളിൽ പോലീസ് എഫ്‌ഐആറിട്ട് അന്വേഷണം നടത്തുന്നതാണ് കേരളം കണ്ടിട്ടുള്ളത്. വെളിപ്പെടുത്തലില്‍ ഗൗരവതരമായ അന്വേഷണം നടന്നേ മതിയാകൂ എന്നും വി.ഡി സതീശൻ പറഞ്ഞു.