കൊച്ചി: പോക്‌സോ കേസ് പ്രതി ആലുവ പൊലീസ് സ്റ്റേഷനില്‍ നിന്ന് ചാടിപ്പോയി. അങ്കമാലി സ്വദേശി ഐസക് ബെന്നിയാണ് ജയില്‍ ചാടിയത്. 15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലാണ് ഐസക്ക് അറസ്റ്റിലായത്. ഐസക്കിനായുള്ള തിരച്ചില്‍ തുടരുന്നു. പൊലീസിന്‍റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയാണ് പ്രതി ചാടിപോകാന്‍ കാരണം. ഇയാളെപ്പറ്റിയുള്ള വിവരങ്ങള്‍ മറ്റു പൊലീസ് സറ്റേഷനുകളിലേക്ക് കൈമാറിയിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നുമാണ് കിട്ടിയ പ്രാഥമിക വിവരം.