
തിരുവനന്തപുരം: മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനവും, സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും ജന്മദിനവും ഒക്ടോബര്‍ 31-ന് കോണ്‍ഗ്രസ് വിപുലമായ പരിപാടികളോടെ ആചരിക്കുമെന്ന് കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ അറിയിച്ചു. കെ.പി.സി.സി. ആസ്ഥാനത്ത് രാവിലെ 10 മണിക്ക് നടക്കുന്ന പുഷ്പാര്‍ച്ചനയ്ക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ. ആന്റണി നേതൃത്വം നല്‍കും.

കെ.പി.സി.സി. മുന്‍ പ്രസിഡന്റുമാരായ വി.എം. സുധീരന്‍, എം.എം. ഹസന്‍, കെ. മുരളീധരന്‍, കെ.പി.സി.സി. വര്‍ക്കിംഗ് പ്രസിഡന്റ് പി.സി. വിഷ്ണുനാഥ് എം.എല്‍.എ. എന്നിവരും ചടങ്ങില്‍ പങ്കെടുക്കും. കെ.പി.സി.സി., ഡി.സി.സി. ഭാരവാഹികളും മറ്റ് പ്രവര്‍ത്തകരും സംബന്ധിക്കും.

സംസ്ഥാന വ്യാപകമായി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. പുഷ്പാര്‍ച്ചന, പദയാത്രകള്‍, പൊതുയോഗങ്ങള്‍, അനുസ്മരണ സമ്മേളനങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള പരിപാടികളാണ് സംസ്ഥാനത്തുടനീളം നടക്കുകയെന്ന് കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് പ്രസ്താവനയില്‍ അറിയിച്ചു.