ഓസ്ട്രേലിയയില്‍ ചരിത്രം കുറിച്ച് ഇന്ത്യ; ഓസീസിനെതിരെ ടെസ്റ്റ് പരമ്പര സ്വന്തമാക്കി

Jaihind Webdesk
Monday, January 7, 2019

India-wins-Ausis-in-Australia

ഓസീസിനെതിരെ ടെസ്റ്റ് പരമ്പര സ്വന്തമാക്കി ചരിത്ര നേട്ടം കുറിച്ച് ഇന്ത്യ.  മഴയും വെളിച്ചക്കുറവും കാരണം അഞ്ചാം ദിനം കളി ഉപേക്ഷിച്ചതിനാൽ സിഡ്നിയിലെ അഞ്ചാം മത്സരം സമനിലയിൽ അവസാനിച്ചു. ഇതോടെ നാലു മത്സരങ്ങളുടെ പരമ്പര ഇന്ത്യ 2–1ന് സ്വന്തമാക്കി. ഓസ്ട്രേലിയയിൽ ഇന്ത്യയുടെ ആദ്യ പരമ്പര നേട്ടമാണിത്. മൂന്നു സെഞ്ച്വറി നേടിയ ചേതേശ്വർ പൂജാരയാണ് പരമ്പരയിലെ താരം. ജസ്പ്രീത് ബുംറ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരമായി.

Bumrah-Pujara

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 622 റണ്‍സ് നേടി. ചേതേശ്വര്‍ പൂജാര (193), ഋഷഭ് പന്ത് (159) എന്നിവരുടെ ബാറ്റിങ്ങാണ് ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയ 300 റണ്‍സിന് ഓള്‍ഔട്ടായി. ഫോളോഓണ്‍ ചെയ്ത ശേഷം രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച ഓസീസ് വിക്കറ്റ് നഷ്ടപ്പെടാതെ ആറ് എന്ന നിലയില്‍ നില്‍ക്കെയാണ് വില്ലനായി മഴയും വെളിച്ചക്കുറവും എത്തിയത്. ഇതോടെ മത്സരം സമനിലയായതായി പ്രഖ്യാപിച്ചു.