കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി പ്രഖ്യാപിച്ച മിനിമം വേതനം പദ്ധതി ഇന്ത്യയുടെ പാവപ്പെട്ടവരുടെ ദാരിദ്ര്യമകറ്റാനുള്ള സുരക്ഷാ പദ്ധതിയാണെന്ന് സാമൂഹ്യ പ്രവര്‍ത്തകര്‍ നിരീക്ഷിക്കുന്നു. ഈ പദ്ധതിയെക്കുറിച്ച് ഇന്ത്യ ചെയ്തു തുടങ്ങി. ഇന്ത്യയിലെ വലിയൊരു വിഭാഗം ജനത ഇപ്പോഴും ദാരിദ്ര്യത്തിന്റെയും പട്ടിണിയുടെയും നീരാളിപ്പിടിത്തത്തിലാണ്. കോണ്‍ഗ്രസ് അധികാരത്തില്‍ വന്ന് ഈ പദ്ധതി നടപ്പാക്കുകയാണെങ്കില്‍ വലിയൊരു സാമൂഹ്യ മാറ്റത്തിനും ഈ പദ്ധതി വഴിവെക്കും. നോട്ടുനിരോധനത്തിന് ശേഷം ഇന്ത്യയിലെ ഗ്രാമങ്ങള്‍ ഇന്ന് ദാരിദ്ര്യത്തില്‍പെട്ട് ഉഴലുകയാണ്.
ഈ പദ്ധതി ശാസ്ത്രീയമായി നടപ്പാക്കുമ്പോള്‍ അത് പാവപ്പെട്ടവര്‍ക്ക് വലിയ അനുഗ്രഹമായി മാറും. മന്മോഹന് സിംഗ് സര്‍ക്കാര്‍ പ്രഖ്യാപിച്ച തൊഴിലുറപ്പ് പദ്ധതിയും ഭക്ഷ്യാ സുരക്ഷാ പദ്ധതിയും ജനങ്ങളില്‍ വന്‍ സ്വാധീനം ചെലുത്തിയിരുന്നു. ഭക്ഷ്യ സുരക്ഷാ പദ്ധതി കേന്ദ്രത്തില്‍ മുന്‍ ഭക്ഷ്യ സുരക്ഷയുടെ ചുമതലയുണ്ടായിരുന്ന പ്രൊഫ. കെ.വി. തോമസ് അത് നന്നായി നടപ്പാക്കുകയും ചെയ്തിരുന്നു. മിനിമം വേതനത്തിലൂടെ ജനങ്ങളുടെ ദാരിദ്ര്യം അകറ്റുന്നതോടൊപ്പം തന്നെ വസ്ത്രം, പാര്‍പ്പിടം എന്നിവയ്ക്കും ഈ പദ്ധതി വളരെ ഗുണം ചെയ്യും. ഇന്ന് വൈകുന്നേരമാണ് ട്വിറ്ററിലൂടെ ഈ പദ്ധതി പ്രഖ്യാപിച്ചതെങ്കിലും റായ്പൂരില്‍ ജനങ്ങളെ സാക്ഷി നിര്‍ത്തിയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ തന്റെ സ്വപ്ന പദ്ധതി പ്രഖ്യാപിച്ചത്. വരുംദിവസങ്ങളില്‍ ഈ പദ്ധതിയെക്കുറിച്ച് ഇന്ത്യ കൂടുതല്‍ ചര്‍ച്ച ചെയ്യുമെന്നാണ് സൂചന.