ഉമാ തോമസിന്റെ ആരോഗ്യനിലയില്‍ പുരോഗതി ; എംഎല്‍എയെ റൂമിലേക്ക് മാറ്റുമെന്നും മെഡിക്കല്‍ സംഘം

Thursday, January 9, 2025


കൊച്ചി: ഉമാ തോമസിന്റെ ആരോഗ്യനിലയില്‍ മികച്ച പുരോഗതി. എംഎല്‍എ നടന്നുതുടങ്ങിയതായും ഇന്ന് റൂമിലേക്ക് മാറ്റുമെന്നും മെഡിക്കല്‍ സംഘം അറിയിച്ചു. അപകടത്തിന്റെ വീഡിയോ കാണിച്ചു കൊടുത്തപ്പോള്‍ എംഎല്‍എയ്ക്ക് അതോര്‍മ്മയുണ്ടായിരുന്നില്ല. ഒരാഴ്ചക്ക് ശേഷം സന്ദര്‍ശകരെ അനുവദിച്ചുതുടങ്ങുമെന്നും മെഡിക്കല്‍ സംഘം പറഞ്ഞു.

അതെസമയം എംഎല്‍എയുടെ ഫേസ്ബുക്കിലൂടെ അഡ്മിന്‍ ടീമും ആരോഗ്യനിലയില്‍ ആശാവഹമായ പുരോഗതിയെപ്പറ്റി പങ്കുവെച്ചിരുന്നു.