ചലച്ചിത്രമേള അനിശ്ചിതത്വത്തില്‍

ഈ വർഷത്തെ കേരള രാജ്യാന്തര ചലച്ചിത്ര മേള അനശ്ചിതത്വത്തിൽ. മേള ചെലവ് ചുരുക്കി നടത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ അനുമതി നൽകിയെങ്കിലും പദ്ധതി ചെലവിൽ നിന്ന് ഫണ്ട് വേണെമന്നാണ് സാംസ്കാരിക വകുപ്പിന്റെ നിലപാട്.
മേളയുടെ ഇരുപത്തി മൂന്നാം പതിപ്പിന് സർക്കാർ ഫണ്ട് നൽകില്ല. പകരം ചലച്ചിത്ര അക്കാദമി ഫണ്ട് കണ്ടെത്തണമെന്നാണ് മുഖ്യമന്ത്രി നിർദേശിച്ചത്. ആറ് കോടി ചെലവിട്ട് നടത്തുന്ന മേള ഇത്തവണ മൂന്ന് കോടിയായി ചുരുക്കണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. അക്കാദമി ഇക്കാര്യം സമ്മതിക്കുകയും ചെയ്തു. പ്രത്യേക സാഹചര്യത്തിൽ ഡെലിഗേറ്റ് ഫീസ് ഇരട്ടിയാക്കി ഫണ്ട് കണ്ടെത്താനാണ് തീരുമാനം. എന്നാൽ ഈ മൂന്ന് കോടി ക്കണ്ടത്താൻ കഴിയില്ലെന്നാന്ന് സാംസ്കാരിക മന്ത്രി എ.കെ ബാലൻ പറയുന്നത്. പ്ലാൻ ഫണ്ടിൽ നിന്ന് 1 കോടി വേണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.
മേളയുടെ ഉദ്ഘാടന സമാപന ചടങ്ങുകൾ ഒഴിവാക്കനും വിദേശ ജഡ്ജുകളെയും അതിഥികളെയും പരമാവധി ഒഴിവാക്കാനും തീരുമാനിച്ചിട്ടണ്ട്.
iffk
Comments (0)
Add Comment