മത്സ്യത്തൊഴിലാളി സമരത്തെ അടിച്ചമർത്താന്‍ നോക്കിയാല്‍ പ്രക്ഷോഭം കേരളം മുഴുവന്‍ വ്യാപിപ്പിക്കും: ഹൈബി ഈഡന്‍ എംപി

Tuesday, November 29, 2022

കൊച്ചി: നീതിക്കുവേണ്ടി വിഴിഞ്ഞം തുറമുഖ പ്രദേശത്ത് അതിജീവന സമരം നടത്തുന്ന മത്സ്യത്തൊഴിലാളി സമരത്തെ കോടതിവിധിയുടെ സാങ്കേതികത്വം പറഞ്ഞ് അടിച്ചമർത്താൻ നോക്കിയാൽ കേരളം മുഴുവൻ പ്രക്ഷോഭങ്ങൾ വ്യാപിപ്പിക്കുമെന്ന് ഹൈബി ഈഡൻ എംപി. വിഴിഞ്ഞത്ത് സമരക്കാർക്കെതിരെ പോലീസ് നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ച് വിഴിഞ്ഞം സമര ഐക്യദാർഢ്യ സമിതി എറണാകുളത്ത് സംഘടിപ്പിച്ച പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിഴിഞ്ഞം സമര ഐക്യദാർഢ്യ സമിതി സംസ്ഥാന ചെയർമാൻ അഡ്വ. തമ്പാൻ തോമസ് അധ്യക്ഷനായി. സി.ആർ നീലകണ്ഠൻ, കേരള റീജിയണല്‍ ലാറ്റിന്‍ കാത്തലിക് (കെആർഎൽസിസി) വൈസ് പ്രസിഡന്‍റ് ജോസഫ് ജൂഡ്, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. എൽസി ജോർജ്, കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ (കെഎൽസിഎ) വരാപ്പുഴ അതിരൂപത പ്രസിഡന്‍റ് സി.ജെ പോൾ, ജോൺ ജോസഫ്, കെഎൽസിഎ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ഷെറി ജെ തോമസ് തുടങ്ങിയവർ സംസാരിച്ചു.