നജീബ് കാന്തപുരത്തിന്‍റെ വിജയം ശരിവെച്ച് ഹൈക്കോടതി; പെരിന്തൽമണ്ണ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹർജി തള്ളി

Thursday, August 8, 2024

 

കൊച്ചി: യുഡിഎഫ് സ്ഥാനാർത്ഥി നജീബ് കാന്തപുരത്തിന്‍റെ വിജയം ശരിവെച്ച് ഹൈക്കോടതി. പെരിന്തൽമണ്ണ നിയമസഭാ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ഹർജി കോടതി തള്ളി. നജീബിന് എം.എല്‍.എയായി തുടരാം. തിരഞ്ഞെടുപ്പിനെതിരെ എൽഡിഎഫ് സ്ഥാനാർത്ഥി കെ.പി. മുഹമ്മദ് മുസ്തഫയാണ് ഹർജി നല്‍കിയത്. തിരഞ്ഞെടുപ്പിനെതിരെ എൽഡിഎഫ് സ്ഥാനാർത്ഥി കെ പി മുഹമ്മദ് മുസ്തഫ നൽകിയ ഹർജി ഹൈക്കോടതി തള്ളി. പോസ്റ്റൽ വോട്ട് എണ്ണിയില്ലെന്ന് ആരോപിച്ചാണ് എൽഡിഎഫ് സ്ഥാനാർത്ഥി കോടതിയെ സമീപിച്ചത്. ജസ്റ്റിസ് സി.എസ്. സുധ അധ്യക്ഷയായ സിംഗിൾ ബെഞ്ചാണ് വിധി പറഞ്ഞത്.

മണ്ഡലത്തിലെ 340 പോസ്റ്റൽ വോട്ടുകൾ എണ്ണിയില്ലെന്നും ഇവയിൽ മുന്നൂറോളം വോട്ടുകൾ തനിക്ക് ലഭിക്കേണ്ടതാണെന്നുമായിരുന്നു ഹർജിക്കാരന്‍റെ വാദം. 38 വോട്ടുകൾക്കാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ നജീബ് കാന്തപുരം വിജയിച്ചത്.