ജനതാദള്‍ (യു) നാട്ടിക നിയോജകമണ്ഡലം പ്രസിഡന്റും സംസ്ഥാന കൗണ്‍സില്‍ അംഗവുമായിരുന്ന പിജി ദീപക് കൊല്ലപ്പെട്ട കേസില്‍ വിചാരണ കോടതി വെറുതെ വിട്ട അഞ്ചു പ്രതികള്‍ കുറ്റക്കാരാണെന്നു ഹൈക്കോടതിയുടെ കണ്ടെത്തല്‍. ഒന്ന് മുതല്‍ അഞ്ചു വരെ പ്രതികളെയാണ് കുറ്റക്കാരായി കോടതി കണ്ടെത്തിയത്. ഋഷികേശ്, നിജിന്‍, പ്രശാന്ത്, രസന്ത്, ബ്രഷ്‌നേവ് എന്നിവരാണ് പ്രതികള്‍. ദീപക്കിന്റെ കുടുംബം നല്‍കിയ അപ്പീലിലാണ് ഹൈക്കോടതിയുടെ വിലയിരുത്തല്‍.
2015 മാര്‍ച്ച് 24 -ാം തീയതി ആണ് ദീപക്കിനെ ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെടുത്തിയത്. കേസില്‍ ഉണ്ടായിരുന്ന പത്ത് പ്രതികളെയാണ് വിചാരണക്കോടതി നേരത്തെ വെറുതെവിട്ടത്. ഇതിനെതിരെ സര്‍ക്കാരും ദീപക്കിന്റെ കുടുംബവും നല്‍കിയ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. പ്രതികളെ അറസ്റ്റ് ചെയ്ത് ഏപ്രില്‍ 8ന് ഹാജരാക്കാനും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.