കോടതിക്കെതിരായ ആരോപണം എന്തടിസ്ഥാനത്തില്‍? അതിജീവിതയ്ക്ക് ഹൈക്കോടതി വിമർശനം

Friday, July 22, 2022

Kerala-High-Court

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയ്ക്ക് ഹൈക്കോടതിയുടെ വിമര്‍ശനം. വിചാരണക്കോടതിക്കെതിരെ ആരോപണമുന്നയിച്ചതിനാണ് വിമര്‍ശനം. എന്ത് അടിസ്ഥാനത്തിലാണ് ആരോപണമുന്നയിച്ചതെന്ന് കോടതി ചോദിച്ചു.

പ്രോസിക്യൂഷന്‍ നല്‍കിയ വിവരങ്ങളനുസരിച്ചാണ് ആരോപണമുന്നയിച്ചതെന്ന് നടിയുടെ അഭിഭാഷക വ്യക്തമാക്കി. പ്രോസിക്യൂഷന്‍ അന്വേഷണ വിവരങ്ങള്‍ ചോര്‍ത്തുകയാണോയെന്ന് കോടതി ആരാഞ്ഞു. അതേസമയം കേസ് അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്ന് കാണിച്ച്‌ നടി നല്‍കിയ ഹർജിയില്‍ കക്ഷി ചേരാന്‍ ദിലീപിന് കോടതി അനുമതി നല്‍കി.