മരടിലെ ഫ്ലാറ്റിലെ താമസക്കാർ നിരാഹാര സമരം ആരംഭിച്ചു; സർക്കാൻ പുനപരിശോധന ഹർജി നൽകണമെന്ന് ഹൈബി ഈഡന്‍

Jaihind News Bureau
Wednesday, September 11, 2019

സുപ്രീംകോടതി പൊളിക്കാൻ ഉത്തരവിട്ട മരടിലെ അഞ്ച് ഫ്ലാറ്റ് സമുചയങ്ങളിലെ താമസക്കാർ മരട് നഗരസഭയ്ക്കു മുന്നിൽ നിരാഹാര സമരം ആരംഭിച്ചു. അഞ്ച് ദിവസത്തിനകം ഫ്ലാറ്റിൽ നിന്ന് ഒഴിഞ്ഞു പോകണമെന്ന് കഴിഞ്ഞ ദിവസം നഗരസഭ നോട്ടിസ് നൽകിയിരുന്നു. നിരാഹാര സമരം ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്തു. ഫ്ലാറ്റുടമകളുടെ ഭാഗം സുപ്രീം കോടതി കേൾക്കേണ്ടതുണ്ട്. സർക്കാൻ പുനപരിശോധന ഹർജി നൽകണമെന്നും ഹൈബി ഈഡൻ എം പി പറഞ്ഞു. മുന്‍മന്ത്രി കെ.ബാബു ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു.