അനന്ത് കുമാർ ഹെഗ്ഡെയുടെ ഗാന്ധി വിരുദ്ധ പരാമർശത്തിനെതിരെ ഹൈബി ഈഡൻ എം പി അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. സ്വാതന്ത്ര സമര നേതാക്കന്മാരാലും രാഷ്ട്രീയ നേതാക്കളാലും സമ്പന്നമാണ് നമ്മുടെ രാജ്യത്തിൻ്റെ രാഷ്ട്രീയ ചരിത്രം. മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ നടത്തിയ ചരിത്ര സമരങ്ങൾ ഇന്നും ലോകത്തിന് അൽഭുതമാണ് . അദ്ദേഹത്തിൻ്റെ ആശയങ്ങളിൽ നിന്നു തന്നെയാണ് നമ്മുടെ രാഷ്ട്രം ഉടുതുയർത്തപ്പെട്ടതും. ഇന്ത്യാക്കാർ മാത്രമല്ല , ലോകമെമ്പാടുമുള്ള ഭഗ ലക്ഷക്കണക്കിന് ആളുകൾ അദ്ദേഹത്തിൻ്റെ ആശയങ്ങൾ വിലമതിക്കുകയും, ഉൾകൊള്ളുകയും ചെയ്യുന്നു. ചരിത്ര വസ്തുതകൾ വളച്ചൊടിക്കാൻ BJPയും ബി.ജെ.പി നേതാക്കളും എന്നും ശ്രമിച്ചിട്ടുണ്ട്. അതിൻ്റെ ഒടുവിലത്തെ തെളിവാണ് അനന്ത് കുമാറിൻ്റെ ഗാന്ധിജി വിരുദ്ധ പരാമർശം. ഇതിലൂടെ അദ്ദേഹം ഗാന്ധിജിയെ മാത്രമല്ല മുഴുവൻ സ്വതന്ത്ര സമരത്തെയും , സമര നേതാക്കളെയുമാണ് അപമാനിച്ചത്.
ഹെഗ്ഡയുടെ പ്രസ്താവന അപലനീയവും ഒരു രീതിയിലും ന്യായീകരിക്കാൻ കഴിയാത്തതുമാണ് ഇന്ത്യൻ പാർലമെൻറിനോടും, രാജ്യത്തോടും അദ്ദേഹം മാപ്പ് പറയണം, അല്ലാത്ത പക്ഷം രാജ്യത്തിനു പോലും നാണകേടാണ്. ഭരണകക്ഷിയിൽ നിന്നുള്ള അത്തരമൊരു നേതാവിൻ്റെ നിന്ദ്യമായ പ്രസംഗത്തിലൂടെ സർക്കാരിനും കൈ ഒഴിയാൻ കഴിയില്ല എന്നും ഹൈബി ഈഡൻ എം.പി. കുറ്റപ്പെടുത്തി.