എഐ ക്യാമറ അഴിമതിയില്‍ സര്‍ക്കാരിന് കനത്ത തിരിച്ചടി; മുഴുവന്‍ ഇടപാടുകളും പരിശോധിക്കണം; പ്രതിപക്ഷത്തിന് പ്രശംസ

കൊച്ചി: എഐ ക്യാമറ അഴിമതി പ്രതിപക്ഷ നേതാക്കള്‍ നല്‍കിയ ഹര്‍ജിയില്‍ സര്‍ക്കാരിന് വന്‍ തിരിച്ചടി. കരാറുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഹാജരാക്കാന്‍ ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. ഹര്‍ജിയുമായെത്തിയ പ്രതിപക്ഷ നേതാവ് വിഡി സതീശനെയും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും കോടതി പ്രശംസിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട് കരാറുകാര്‍ക്ക് നല്‍കാനുള്ള പണം സംസ്ഥാന സര്‍ക്കാര്‍ നല്‍കാന്‍ പാടില്ലെന്ന് കോടതി നിര്‍ദേശിച്ചു. ഇനി കോടതിയില്‍ നിന്നും ഉത്തരവ് ഉണ്ടാകുന്നത് വരെ ഇത് ബാധകമായിരിക്കും.
സര്‍ക്കാരിന്റെ മറുപടി ലഭിച്ച ശേഷം മൂന്നാഴ്ചയ്ക്ക് ശേഷം ഹരജി വീണ്ടും പരിഗണിക്കും . ചീഫ് ജസ്റ്റിസ് എസ് വി ബാട്ടിയുടെ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്.

Comments (0)
Add Comment