ലോകകപ്പ് സെമിയിൽ തോറ്റ് ഇന്ത്യ പുറത്തായത് ഹൃദയ ഭേദകം : സച്ചിൻ തെൻഡുൽക്കർ

Thursday, July 11, 2019

ലോകകപ്പ് സെമിയിൽ തോറ്റ് ഇന്ത്യ പുറത്തായത് ഹൃദയഭേദകമെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ. ഏതൊരു ഇന്ത്യൻ ആരാധകനെയും പോലെ ഈ തോൽവി വേദനിപ്പിക്കുന്നുവെന്നും സച്ചിൻ പറഞ്ഞു.

രവീന്ദ്ര ജഡേജയും മഹേന്ദ്ര സിംഗ് ധോണിയും മികച്ച പോരാട്ടമാണ് കാഴ്ച വച്ചതെന്നും പക്ഷേ ന്യൂസിലൻഡിൻറേത് സമാനതകളില്ലാത്ത പ്രകടനമായിരുന്നുവെന്നും സച്ചിൻ അഭിപ്രായപ്പെട്ടു. ഫൈനലിലെത്തിയ ന്യൂസിലൻഡ് ടീമിനെ അഭിനന്ദിച്ച സച്ചിൻ നായകൻ കെയിൻ വില്യംസണിനെയും പ്രശംസകൾ കൊണ്ട് മൂടി. വില്യംസണിന്‍റെ നായകത്വവും മനസാനിധ്യവുമാണ് കിവീസിനെ ഫൈനലിലെത്തിച്ചതെന്നും സച്ചിൻ കുറിച്ചു. അതിനിടെ, ധോണിയെ ബാറ്റിംഗ് ഓഡറിൽ താഴെ ഇറക്കിയതിനെയും സച്ചിൻ വിലയിരുത്തലുകൾക്കിടെ വിമർശിച്ചു.