പൊലീസ് പോസ്റ്റൽ വോട്ട് : രമേശ് ചെന്നിത്തല നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

Monday, May 20, 2019

Ramesh-Chennithala

പൊലീസ് പോസ്റ്റൽ വോട്ട് തിരിമറി ആരോപണത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. എല്ലാ പോസ്റ്റൽ ബാലറ്റ് തിരിമറി ആരോപണങ്ങളിലും സ്വതന്ത്ര അന്വേഷണം നടത്തണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. എന്നാൽ രമേശ് ചെന്നിത്തലയുടെ ഹർജി നിലനിൽക്കുന്നതല്ലെന്നും ഐജിയുടെ നേതൃത്വത്തിൽ ഇതിനകം അന്വേഷണം നടക്കുകയാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.