റാലികളില്‍ എന്തും വിളിച്ചുപറയാമെന്നാണോ? യുക്തമായ നടപടി സ്വീകരിക്കണം; സർക്കാരിന് നിർദേശം നൽകി ഹൈക്കോടതി

 

കൊച്ചി : ആലപ്പുഴയിൽ നടന്ന പോപ്പുലർ ഫ്രണ്ട് മാർച്ചിൽ കുട്ടിയെക്കൊണ്ട് വിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ച സംഭവത്തിൽ യുക്തമായ നടപടി സ്വീകരിക്കാൻ സർക്കാരിന് നിർദേശം നല്‍കി ഹൈക്കോടതി. മുദ്രാവാക്യം വിളിച്ചവർക്ക് മാത്രമല്ല, പരിപാടിയുടെ സംഘാടകർക്കും സംഭവത്തിൽ ഉത്തരവാദിത്തമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.

പോപ്പുലർ ഫ്രണ്ട്, ബജ്റംഗ് ദൾ റാലികൾ തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയുടെ മുമ്പാകെ വന്ന ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമർശങ്ങൾ. ഇത്തരം മുദ്രാവാക്യങ്ങൾ ആരു വിളിച്ചാലും കർശന നടപടി വേണമെന്ന് വ്യക്തമാക്കിയ കോടതി, റാലികളിൽ എന്തും വിളിച്ചു പറയാമെന്നാണോ കരുതുന്നതെന്നും ചോദിച്ചു. പോപ്പുലർ ഫ്രണ്ട് മാർച്ചിലെ മുദ്രാവാക്യം വിളിയുമായി ബന്ധപ്പെട്ട് കുറ്റക്കാർക്കെതിരായ അന്വേഷണ നടപടികൾ പുരോഗമിക്കുന്നുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചു.

Comments (0)
Add Comment