ശബരിമലയിൽ റിവ്യൂ ഹർജി കൊടുക്കാൻ സർക്കാർ തയ്യാറാകണം : ഉമ്മൻചാണ്ടി

webdesk
Friday, October 5, 2018

ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ റിവ്യൂപെറ്റീഷന്‍ നല്‍കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി. ബ്രൂവറി വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ഉമ്മൻ ചാണ്ടി കോഴിക്കോട് പറഞ്ഞു.

നൂറ്റാണ്ടുകളായി നിലനിന്നിരുന്ന ആചാരാനുഷ്ഠാനങ്ങളും ഭക്തജനങ്ങളുടെ വികാരവും ഉള്‍പ്പെടുത്തിയാവണം റിവ്യൂപെറ്റീഷന്‍ നല്‍കേണ്ടതെന്നും സര്‍ക്കാര്‍ ഇതിന് തയാറായില്ലെങ്കില്‍ ദേവസ്വംബോര്‍ഡിനെകൊണ്ട് പെറ്റീഷന്‍ കൊടുപ്പിക്കണമെന്നും എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഏകപക്ഷീയമായ സത്യവാങ്മൂലമാണ് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചത്. ഇതില്‍ ഉറച്ചു നില്‍ക്കാതെ യാഥാര്‍ത്ഥ്യം കോടതിയ്ക്കു മുന്നില്‍ കൊണ്ടുവരണം. വിധിയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ തീരുമാനങ്ങളോട് യോജിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തതമാക്കി.

അഴിമതി ഞങ്ങളുടെ ശൈലിയല്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാല്‍ ബ്രൂവറി വിവാദവുമായി ബന്ധപ്പെട്ട് ജനങ്ങളെ ബോധ്യപ്പെടുത്തുന്ന ഒരു കാര്യവും പറയാന്‍ മുഖ്യമന്ത്രിയ്ക്കും എക്‌സൈസ് മന്ത്രിയ്ക്കും കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ ബ്രൂവറി വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.

ഡീസലിനും പെട്രോളിനും ജിഎസ്ടി ഏര്‍പ്പെടുത്തണമെന്നും നികുതി കുറയ്ക്കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ തയാറാവണമെന്നും അദ്ദേഹം പറഞ്ഞു.[yop_poll id=2]