ശബരിമല തീര്‍ഥാടനം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ തന്നെ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ രണ്ട് ദിവസമായി ശബരിമലയില്‍ കണ്ടുവരുന്നത് ഇതാണെന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി. സര്‍ക്കാര്‍ ഇവിടെ ഡബിള്‍ റോള്‍ അഭിനയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡലകാലം സമാധാനപരമായി നടത്തുന്നതിന് പകരം സംഘര്‍ഷം ഉണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.