കെ സുധാകരനെതിരെ അധിക്ഷേപ പോസ്റ്റുമായി ഗവണ്മെന്‍റ് കോളേജ് പ്രിൻസിപ്പൽ; പ്രതിഷേധം

Jaihind Webdesk
Thursday, June 10, 2021

 

മലപ്പുറം : കെപിസിസി പ്രസിഡന്‍റ്‌ കെ സുധാകരനെതിരെ  അധിക്ഷേപ പോസ്റ്റുമായി ഗവണ്മെന്‍റ് കോളേജ് പ്രിൻസിപ്പല്‍. മലപ്പുറം ഗവണ്മെന്‍റ് കോളേജ് പ്രിൻസിപ്പൽ ദാമോദരൻ വേങ്ങാടാണ് സംഘപരിവാര്‍ ബന്ധം ആരോപിക്കുന്ന തരത്തിലുള്ള പോസ്റ്റിട്ടത്. പോസ്റ്റിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.

പരാമര്‍ശത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി കെ.എസ്.യു രംഗത്തെത്തി. തുടർ ഭരണമുണ്ടായപ്പോൾ കേരളത്തിൽ ഒരു വിഭാഗം സർക്കാർ ജീവനക്കാർ അഹങ്കാരം പുറത്തു കാട്ടുകയാണെന്നും ഒരു സർക്കാർ കോളേജ് പ്രിൻസിപ്പൽ ഇത്തരത്തിൽ തരംതാഴ്ന്നത് അപലപനീയമാണെന്നും കെഎസ്‌യു മലപ്പുറം ജില്ലാ പ്രസിഡന്‍റ്‌ ഹാരിസ് മുതൂർ പ്രതികരിച്ചു. പിണറായി വിജയനുവേണ്ടിയുള്ള അടിമപ്പണി ഈ പദവിയിൽ ഇരുന്നുകൊണ്ട് വേണ്ടെന്നും ആ സ്ഥാനത്ത് തുടരാൻ അർഹൻ അല്ലെന്നും ഹാരിസ് കൂട്ടിച്ചേര്‍ത്തു.

ഗവണ്‍മെന്‍റ് കോളേജ് പ്രിന്‍സിപ്പലിന്‍റെ ഉത്തരവാദിത്വരഹിതമായ അപക്വ പരാമര്‍ശനത്തിനെതിരെ  അധ്യാപകരില്‍ നിന്നും വിദ്യാർത്ഥികളില്‍ നിന്നും വ്യാപക വിമര്‍ശനമുയരുന്നുണ്ട്. പോസ്റ്റിന് താഴെ പ്രതിഷേധ കമന്‍റുകള്‍ നിറയുകയാണ്.

 

https://www.facebook.com/Damodaranvengad