ആംബുലന്‍സില്‍ പോലും പീഡനം ഏറ്റുവാങ്ങേണ്ട അവസ്ഥ ; സർക്കാർ മറുപടി പറയണം ; ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല | Video

Jaihind News Bureau
Sunday, September 6, 2020

 

തിരുവനന്തപുരം : ആറന്മുളയില്‍ ആംബുലന്‍സ് ഡ്രൈവര്‍ കൊവിഡ് രോഗിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം ഞെട്ടിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിന് തന്നെ അപമാനകരമാണിതെന്നും സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തലയണയ്ക്ക് അടിയിൽ കത്തിവെച്ച് ഉറങ്ങേണ്ട സാഹചര്യം കേരളത്തിലുണ്ടാകില്ല എന്നായിരുന്നു മുഖ്യമന്ത്രി അധികാരത്തിലെത്തുമ്പോൾ പറഞ്ഞത്. എന്നാലിന്ന് ആംബുലൻസിൽ രോഗികൾക്ക് പോലും പീഡനം ഏറ്റുവാങ്ങേണ്ട അവസ്ഥയാണുള്ളത്. ഇനി ഇത്തരം സാഹചര്യങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ല. കൊലക്കേസ് പ്രതി എങ്ങനെ ആംബുലൻസ് ഡ്രൈവറായെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. അന്വേഷണം നടത്തി ഇയാളെ നിയമിച്ചവര്‍ക്കെതിരെയും നടപടി എടുക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

 

https://www.facebook.com/JaihindNewsChannel/videos/3221590524545540