‘റോഡ് നിർമിക്കുന്നു, തകർക്കുന്നു… ഞാനുള്ളപ്പോള്‍ ഈ കള്ളക്കളി അനുവദിച്ചിരുന്നില്ല’; പൊതുമരാമത്ത് വകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി ജി സുധാകരന്‍

Jaihind Webdesk
Friday, May 20, 2022

 

ആലപ്പുഴ : പൊതുമരാമത്ത് വകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി മുന്‍ മന്ത്രി ജി സുധാകരന്‍. പൊതുമരാമത്ത് വകുപ്പ് തന്നെ റോഡ് നിർമിക്കുകയും തകർക്കുകയും ചെയ്യുകയാണെന്ന് ജി സുധാകരൻ പറഞ്ഞു. ഇതു കരാറുകാരും ഉദ്യോഗസ്ഥരും തമ്മിലുള്ള കള്ളക്കളിയാണ്. ഞാനുള്ളപ്പോൾ ഇത് അനുവദിച്ചിരുന്നില്ല.

മാധ്യമ പ്രവർത്തകൻ ജോയ് വർഗീസ് അനുസ്മരണ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തവെയായിരുന്നു ജി സുധാകരന്‍റെ വിമർശനം. സിപിഎമ്മിലെ നിലവിലെ അവസ്ഥയെയും സുധാകരന്‍ വിമർശിച്ചു. ഓരോ പ്രസ്ഥാനത്തിന്‍റെയും തത്വം വായിച്ചവർ വളരെ കുറവാണ്. ഇങ്ങനെ നന്നായി വായിച്ചു പഠിക്കുന്നവരെ ഇപ്പോൾ ആവശ്യമില്ല. ഞാൻ വിശ്വസിക്കുന്ന പ്രസ്ഥാനത്തിൽ പോലും അതു കുറഞ്ഞുവരികയാണ്. അധികാരത്തിലിരുന്ന് അധികാര ദുർവിനിയോഗത്തെ എതിർക്കുന്നവവരാണ് മഹാന്മാരെന്നും സുധാകരൻ പറഞ്ഞു.