‘തന്ത്രിമാര്‍ക്ക് കഴുതകളുടെ ചൈതന്യം പോലുമില്ല, തന്ത്രിമാര്‍ക്ക് അയ്യപ്പനോടല്ല കൂറ്’: രൂക്ഷവിമർശനവുമായി മന്ത്രി ജി സുധാകരന്‍

Jaihind Webdesk
Sunday, December 2, 2018

ശബരിമല തന്ത്രിമാര്‍ക്കെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി മന്ത്രി ജി സുധാകരന്‍. ശബരിമലയില്‍ ഏറ്റവും കൂടുതല്‍ കഷ്ടപ്പെടുന്ന കഴുതകള്‍ക്കുള്ള ചൈതന്യം പോലും തന്ത്രിമാര്‍ക്കില്ലെന്ന് അദ്ദേഹം ആരോപിച്ചു.

തന്ത്രിമാര്‍ക്ക് അയ്യപ്പനോടല്ല കൂറ്. അയ്യപ്പനോട് കൂറുള്ള ആളുകള്‍ അയ്യപ്പനെ അവിടെ വെച്ച് പൂട്ടി താക്കോലും കൊണ്ടുപോകുമെന്ന് പറയില്ല. ഈ തന്ത്രി ഇരിക്കുന്നിടത്ത് അയ്യപ്പന്‍ ഇരിക്കുമോ എന്ന കാര്യം സംശയമാണെന്നും ജി സുധാകരന്‍ പറഞ്ഞു.

വില്ലുവണ്ടിയുടെ 125-ാം വാര്‍ഷികത്തോടനുബന്ധിച്ച് ചേരമാന്‍ മഹാസഭ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയില്‍ ഏറ്റവും കൂടുതല്‍ കഷ്ടപ്പെടുന്നത് അവിടുത്തെ കഴുതകളാണ്. ഭാരമെല്ലാം ചുമന്ന് തളര്‍ന്ന് പമ്പയാറ്റില്‍ കിടക്കുന്ന അവയുടെ ചൈതന്യം പോലും തന്ത്രിക്കില്ലെന്നായിരുന്നു  മന്ത്രിയുടെ പരാമര്‍ശം.[yop_poll id=2]