ഇന്ധനവില : കേന്ദ്ര-സംസ്ഥാന സര്‍ക്കാർ നയങ്ങള്‍ക്കെതിരെ പ്രതിഷേധം ; യുഡിഎഫ് എം.പിമാരുടെ രാജ് ഭവന്‍ ധര്‍ണ ഇന്ന്

തിരുവനന്തപുരം :  പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി വര്‍ധിപ്പിക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നയങ്ങളില്‍ പ്രതിഷേധിച്ച് യുഡിഎഫ് എം.പിമാര്‍ ഇന്ന് രാജ് ഭവന്‍ ധര്‍ണ നടത്തും. രാവിലെ 11 ന് നടക്കുന്ന ധര്‍ണ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ എം.പി ഉദ്ഘാടനം ചെയ്യും.

അതിനിടെ ഇന്ധനവില ഇന്നും വർധിപ്പിച്ചു. പെട്രോള്‍ ലീറ്ററിന് 29 പൈസയും ഡീസലിന് 31 പൈസയും കൂട്ടി. തിരുവനന്തപുരത്ത് പെട്രോള്‍ വില ലിറ്ററിന് 98 രൂപ 39 പൈസയും ഡീസലിന് 93 രൂപ 74 പൈസയുമാണ് ഇന്നത്തെ നിരക്ക്. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 96 രൂപ 51 പൈസയും ഡീസലിന് 91 രൂപ 97 പൈസയുമായി. മേയ് നാലിന് ശേഷം 24ാം തവണയാണ് ഇന്ധന വിലവര്‍ധിപ്പിക്കുന്നത്.

Comments (0)
Add Comment