ഡീസലിനും സെഞ്ചുറി : കഴിഞ്ഞ രണ്ടാഴ്ചയില്‍ വർധിച്ചത് 4.55 രൂപ


തിരുവനന്തപുരം : രാജ്യത്ത് ഇന്ധനവിലയ്ക്ക് കടിഞ്ഞാണില്ല. ഇന്ന് പെട്രോളിന് 32 പൈസയും ഡീസലിന് 38 പൈസയും വര്‍ധിച്ചു. കഴിഞ്ഞ 17 ദിവസത്തിനിടെ പെട്രോളിന് രണ്ട് രൂപ 99 പൈസയും ഡീസലിന് നാല് രൂപ 55 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ കേരളത്തിലും ഡീസല്‍ വില നൂറ് കടന്നു. തിരുവനന്തപുരം പാറശാലയില്‍ ഒരു ലിറ്റര്‍ ഡീസലിന് 100 രൂപ 11 പൈസയും ഇടുക്കി പൂപ്പാറയില്‍ 100.05 രൂപയുമാണ് വില ഈടാക്കുന്നത്.

അഞ്ച് വര്‍ഷം കൊണ്ട് ഡീസല്‍ വില ഇരട്ടിയായി വര്‍ധിച്ചു. 2016 ജനുവരിയില്‍ 50 രൂപയില്‍ താഴെയായിരുന്നു ഒരു ലിറ്റര്‍ ഡീസലിന്‍റെ വില. കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 104.57 രൂപയും ഡീസലിന് 98.14 രൂപയുമായി. തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് ഡീസലിന് 99.83 രൂപയും. പെട്രോളിന് 106.39 രൂപയുമാണ് വില.

 

Comments (0)
Add Comment