ഇരുട്ടടി തുടരുന്നു ; പെട്രോള്‍, ഡീസല്‍ വില ഇന്നും കൂട്ടി

Jaihind Webdesk
Monday, June 14, 2021

തിരുവനന്തപുരം :  ഇന്ധനവില ഇന്നും വർധിപ്പിച്ചു. പെട്രോള്‍ ലീറ്ററിന് 29 പൈസയും ഡീസലിന് 31 പൈസയും കൂട്ടി. തിരുവനന്തപുരത്ത് പെട്രോള്‍ വില ലിറ്ററിന് 98 രൂപ 39 പൈസയും  ഡീസലിന് 93 രൂപ 74 പൈസയുമാണ് ഇന്നത്തെ നിരക്ക്. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 96 രൂപ 51 പൈസയും ഡീസലിന് 91 രൂപ 97 പൈസയുമായി. മേയ് നാലിന് ശേഷം 24ാം തവണയാണ് ഇന്ധന വിലവര്‍ധിപ്പിക്കുന്നത്.