കടിഞ്ഞാണില്ലാതെ ഇന്ധനവില ; പെട്രോളിന് 25 പൈസയും ഡീസലിന് 27 പൈസയും കൂട്ടി

തിരുവനന്തപുരം : ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 25 പൈസയും ഡീസലിന് 27 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോള്‍ വില 97 രൂപ 54 പൈസയും ഡീസല്‍ വില 92 രൂപ 90 പൈസയുമായി. കൊച്ചിയില്‍ പെട്രോള്‍  ലീറ്ററിന് 95 രൂപ 66 പൈസയും ഡീസല്‍  91 രൂപ 14 പൈസയുമാണ് നിരക്ക്.  കോഴിക്കോട് പെട്രോളിന് 95 രൂപ 95 പൈസയും ഡീസലിന് 91 രൂപ 31 പൈസയുമാണ് പുതിയ വില. 37 ദിവസത്തിനിടെ 22 തവണയാണ് ഇന്ധനവില വര്‍ധിപ്പിച്ചത്.

 

 

 

Comments (0)
Add Comment