ആലുവയില്‍ അമ്മ പുഴയില്‍ എറിഞ്ഞു കൊന്ന നാലുവയസുകാരിയെ പീഡിപ്പിച്ച അച്ഛന്റെ അടുത്ത ബന്ധുവായ പ്രതി റിമാന്‍ഡില്‍. പ്രതിയെ മൂവാറ്റുപുഴ സബ് ജയിലിലേക്കാണ് മാറ്റിയത്. കുഞ്ഞിന്റെ അച്ഛന്റെ അടുത്ത ബന്ധുവിനെ പോക്‌സോ കുറ്റം ചുമത്തി പുത്തന്‍കുരിശ് പൊലീസ് അറസ്റ്റ് ചെയ്തി രുന്നു.
എറണാകുളത്ത് കല്യാണി എന്ന നാലു വയസുകാരിയെ പുഴയില്‍ എറിഞ്ഞു കൊന്നകേസില്‍ പ്രതിയായ അമ്മയെ കോടതി പോലീസിന്റെ കസ്റ്റഡിയില്‍ വിട്ടിരുന്നു. വിശദ അന്വേഷണത്തിനാണ് ആലുവ മജിസ്ട്രേറ്റ് കോടതി അഞ്ച് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടത്. കുഞ്ഞിന്റെ അമ്മ സന്ധ്യയെ ചെങ്ങമനാട് പൊലീസ് സ്റ്റേഷനില്‍ എത്തിക്കും. അതേസമയം, നാലു വയസുകാരിയെ ക്രൂരപീഡനത്തിനിരയാക്കിയതില്‍ പോക്സോ കേസില്‍ അറസ്റ്റിലായ അച്ഛന്റെ അടുത്ത വന്ധു കൂടിയായ പ്രതിയെ വൈദ്യ പരിശോധനയ്ക്ക് എത്തിച്ചു.
മൂവാറ്റുപ്പുഴ താലൂക്ക് ആശുപത്രിയിലാണ് പ്രതിയുടെ വൈദ്യ പരിശോധന നടത്തുന്നത്.് അമ്മ ചാലക്കുടി പുഴയില്‍ എറിഞ്ഞു കൊന്ന നാലുവയസുകാരി കല്യാണി ക്രൂര ബലാത്സംഗം നേരിട്ടതായാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍്ട്ടിലെ കണ്ടെത്തല്‍. കുഞ്ഞിന്റെ അച്ഛന്റെ അടുത്ത ബന്ധുവാണ് ഈ ക്രൂരത കാട്ടിയത്. സംഭവത്തില്‍ ഇയാളെ പുത്തന്‍കുരിശ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അച്ഛന്റെയും അമ്മയുടെയും വാല്‍സല്യം കിട്ടാതിരുന്ന കുഞ്ഞിനെ അടുപ്പം മുതലെടുത്താണ് വീട്ടില്‍ നിരന്തരം ചൂഷണം ചെയ്തത്. ഇത് പ്രതി സമ്മതിക്കുകയും ചെയ്തു. കുഞ്ഞിന്റെ പോസ്റ്റുമോട്ടത്തിലാണ് ഈ നടുക്കുന്ന വിവരരങ്ങള്‍ പുറത്തുവന്നത്.