കർണാടകയിൽ വീണ്ടും രാഷ്ട്രീയ കുതിര കച്ചവട ശ്രമവുമായി ബി.ജെ.പി

Jaihind Webdesk
Friday, February 8, 2019

Yedyurappa-Audio-Released

കർണാടകയിൽ വീണ്ടും രാഷ്ട്രീയ കുതിര കച്ചവട ശ്രമവുമായി ബി.ജെ.പി. ഭരണ പക്ഷ എം.എൽ ക്ക് 25 ലക്ഷം രൂപയും മന്ത്രി പദവിയും വാഗ്ദാനം ചെയ്യുന്ന ബി.എസ് യെദിയൂരപ്പയുടെ ഫോൺ സംഭാഷണം പുറത്തായി.

കര്‍ണാടക നിയമസഭയില്‍ വെള്ളിയാഴ്ച ബജറ്റ് അവതരിപ്പിക്കാനിരിക്കെയാണ് ബി.ജെ.പി യുടെ കുതിരക്കച്ചവട ശ്രമം പുറത്തായിരിക്കുന്നത്. കർണാടക ബി.ജെ.പി അധ്യക്ഷനും മുഖ്യമുഖ്യമന്ത്രിയുമായ ജെഡിഎസ് എംഎല്‍എ നാഗനഗൗഡ ഖാണ്ഡ്ക്കുറിന്റെ മകന്‍ ശരണയുമായി നടത്തിയ സംഭാഷണമാണ് പുറത്തായത്.

ബി.ജെ.പിക്ക് ഒപ്പം വന്നാൽ 25 ലക്ഷവും ഖാണ്ഡ്ക്കൂറിന് മന്ത്രിസ്ഥാനവും നൽകാമെന്ന് യെദിയൂരപ്പ ഫോൺ സംഭാഷണത്തിൽ പറയുന്നു. പന്ത്രണ്ട് ഭരണപക്ഷ എംഎൽഎമാർ ബിജെപിക്കൊപ്പം ഉണ്ടെന്നും യെദിയൂരപ്പ പറയുന്നു.

സ്പീക്കർ രമേഷ് കുമാറിന് അമ്പത് കോടി വാഗ്ദാനം ചെയിതിട്ടുണ്ട് എന്നും യെദിയുരപ്പ ഫോൺ സംഭാഷണത്തിൽ പറയുന്നുണ്ട്. കോൺഗ്രസ് ജെ.ഡി.എസ് സഖ്യ സർക്കാരിനെ അട്ടിമറിക്കാൻ ബി.ജെ.പി നടത്തുന്ന കുതിര കച്ചവടത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഇപ്പോൾ പുറത്ത് വന്ന ഫോൺ സംഭാഷണം. സർക്കാർ രൂപീകരണ വേളയിലും അതിന് പിന്നാലെയും മറുഭാഗത്തുള്ള എം.എൽ എ മാരെ ചാക്കിട്ടു പിടിക്കാനുളള ശ്രമങ്ങൾ ബി.ജെ.പി നടത്തിയിരുന്നു.

കള്ളപ്പണം ഉപയോഗിച്ച് മോദി തന്റെ സുഹൃത്തുക്കളെ കൊണ്ട് ജനാധിപത്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി ആരോപിച്ചു. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഇതിനെതിരെ രംഗത്തുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതിനിടെ യെദ്യൂരപ്പയ്ക്കും മല്ലേശ്വരം എംഎല്‍എയും ബിജെപി നേതാവുമായ അശ്വത് നാരായണിനുമെതിരെ അഭിഭാഷകനായ ആര്‍എല്‍എന്‍ മൂര്‍ത്തി പോലീസില്‍ പരാതി നല്‍കി. കോണ്‍ഗ്രസ് എംഎല്‍എമാരെ തട്ടിക്കൊണ്ട് പോയി എന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്.

https://youtu.be/abEL0LTomVA