ചെന്നൈ:സുപ്രീം കോടതി മുന്‍ ജസ്റ്റിസ് വി.രാമസ്വാമി അന്തരിച്ചു.ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം.1989 മുതല്‍ 1994 വരെ സുപ്രീം കോടതി ജഡ്ജി ആയിരുന്നു.ഇന്ത്യയില്‍ ഇംപീച്ചമെന്റെ നടപടികള്‍ നേരിട്ട ആദ്യ ജഡ്ജിയാണ് വി.രാമസ്വാമി.പഞ്ചാബ്-ഹരിയാന ചീഫ് ജസ്റ്റിസ് ആയിരിക്കവെയാണ് പണം ദുര്‍വിനിയോഗം ചെയ്‌തെന്ന ആരോപണത്തിന്മേല്‍ 1993ല്‍ ഇംപീച്ച്‌മെന്റ് നടപടികള്‍ നേരിട്ടത്.1994 ല്‍ രാമസ്വാമി സര്‍വീസില്‍ നിന്ന് വിരമിച്ചു.
1929 ല്‍ വിരുദുനഗര്‍ ജില്ലയിലെ ശ്രീവില്ലിപുത്തൂരിലാണ് വി.രാമസ്വാമിയുടെ ജനനം.സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതിനു ശേഷം മധുരയിലെ അമേരിക്കന്‍ കോളേജില്‍ ബിരുദാനന്തര ബിരുദവും മദ്രാസ് ലോ കോളേജില്‍ നിന്ന് നിയമ ബിരുദവും നേടി.1953 ജൂലൈ 13 ന് അഭിഭാഷകനായി എന്റോള്‍ ചെയ്തു. 1962 ല്‍ അഡീഷണല്‍ ഗവണ്‍മെന്റ് പ്ലീഡറായും 1969 ല്‍ സ്റ്റേറ്റ് പബ്ലിക് പ്രോസിക്യൂട്ടറായും നിയമിതനായ അദ്ദേഹത്തിന് 1971 ല്‍ മദ്രാസ് ഹൈക്കോടതി ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിച്ചു.