കെവിൻ വധക്കേസ് : മുൻ എസ് ഐ എം ബിജുവിനെ ഇന്ന് വീണ്ടും വിസ്തരിക്കും

Jaihind Webdesk
Tuesday, June 25, 2019

Kevin-23

കെവിൻ വധക്കേസിൽ ഗാന്ധിനഗർ സ്റ്റേഷനിലെ മുൻ എസ് ഐ എം ബിജുവിനെ ഇന്ന് വീണ്ടും വിസ്തരിക്കും. കേസിലെ ഒന്നാം പ്രതി സാനു ചാക്കോ യുമായി എ. എസ് ഐ ബിജു നടത്തിയ ഫോൺ സംഭാഷണത്തിന്‍റെ ആധികാരിത ഉറപ്പിക്കാനാണ് വീണ്ടും വിസ്തരിക്കുന്നത്. കെവിന്‍റെ മരണം മുങ്ങിമരണം ആകുന്നതിനുള്ള സാഹചര്യം ചാലിയക്കര പുഴയിൽ ഇല്ലെന്ന് ഫോറൻസിക് സംഘം റിപ്പോർട്ട് ചെയ്തിരുന്നു എന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്പി ഗിരീഷ് സാരഥി കോടതിയെ അറിയിച്ചിരുന്നു.