മുന്‍ രാഷ്ട്രപതി പ്രണബ് മുഖർജിക്ക് കൊവിഡ്

Jaihind News Bureau
Monday, August 10, 2020

 

മുന്‍ രാഷ്ട്രപതി പ്രണബ് മുഖർജിക്ക് കൊവിഡ് സ്ഥിരീകരിച്ചു. പതിവ് പരിശോധനകള്‍ക്കായി ആശുപത്രിയില്‍ എത്തിയപ്പോഴാണ് കൊവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചതെന്ന് അദ്ദേഹം അറിയിച്ചു. സമീപദിവസങ്ങളില്‍ താനുമായി അടുത്തിടപഴകിയ എല്ലാവരും നിർബന്ധമായും ക്വാറന്‍റൈനില്‍ പോകണമെന്നും കൊവിഡ് പരിശോധന നടത്തണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.