ഡോ. മന്‍മോഹന്‍ സിംഗിന്‍റെ ആരോഗ്യനില മെച്ചപ്പെട്ടു ; നിരീക്ഷണത്തില്‍ തുടരുന്നു

Jaihind News Bureau
Monday, May 11, 2020

ന്യൂഡൽഹി: ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്‍റെ ആരോഗ്യ നില മെച്ചപ്പെട്ടതായിആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ഞായറാഴ്ച രാത്രിയോടെയാണ് പനിയും മറ്റ് ശാരീരിക അസ്വസ്ഥതകളുമായി ഡോ. മന്‍മോഹന്‍ സിംഗിനെ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പുതുതായി ഉപയോഗിച്ച മരുന്നിന്‍റെ റിയാക്ഷനാണെന്ന് സംശയിക്കുന്നതായി ആശുപത്രി അധികൃതർ പറഞ്ഞു. മൻമോഹൻ സിംഗ് നിലവിൽ നിരീക്ഷണത്തിലാണ്. 2009ല്‍ അദ്ദേഹം ബൈപാസ് ശസ്ത്രക്രിയക്ക് വിധേയനായിട്ടുണ്ട്. രാജസ്ഥാനില്‍ നിന്നുള്ള രാജ്യസഭാംഗമായ ഡോ. മന്‍മോഹന്‍ സിംഗ് 2004-2014 കാലയളവില്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നു.