പാലാരിവട്ടം പാലം കേസില്‍ മുന്‍മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിന് ജാമ്യം

 

കൊച്ചി : പാലാരിവട്ടം പാലം കേസില്‍ മുന്‍മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിന് ജാമ്യം. കര്‍ശന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഇബ്രാഹിംകുഞ്ഞിന്‍റെ ആരോഗ്യസ്ഥിതി പരിഗണിച്ചാണ് ജാമ്യം നല്‍കുന്നതെന്ന് കോടതി അറിയിച്ചു. പാസ്പോര്‍ട്ട് കോടതിയില്‍ കെട്ടിവെക്കണമെന്നും എറണാകുളം ജില്ല വിട്ടുപോകരുതെന്നും കോടതി നിര്‍ദ്ദേശിച്ചു. രണ്ട് ലക്ഷം രൂപയുടെ ബോണ്ടിന്മേലാണ് ജാമ്യം അനുവദിച്ചത്.

നേരത്തെ ഇബ്രാഹിംകുഞ്ഞിന്‍റെ ജാമ്യഹര്‍ജി തള്ളിയ ഹൈക്കോടതി പുതിയ ജാമ്യാപേക്ഷ നല്‍കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഇബ്രാഹിംകുഞ്ഞിന്‍റെ ആരോഗ്യസ്ഥിതി പരിഗണിച്ചാണ് കോടതി ഇപ്പോള്‍ ജാമ്യം അനുവദിച്ചത്.

Comments (0)
Add Comment