പശ്ചിമ ബംഗാളിൽ സിപിഎം മുൻ മന്ത്രി കോൺഗ്രസിലേക്ക്. ബുദ്ധദേവ് ഭട്ടാചാര്യ മന്ത്രിസഭയിലെ ന്യൂനപക്ഷ മന്ത്രിയായ അബ്ദസ് സത്താറാണ് സിപിഎം വിട്ട് കോൺഗ്രസിൽ ചേർന്നത്.
ബംഗാളിൽ ഇടതു സർക്കാരിലെ പ്രമുഖനായ മന്ത്രിയായിരുന്നു അബ്ദാസ് സത്താർ. ബിജെപിയുടെ വർഗീയ നയങ്ങളെ ചെറുക്കാൻ രാജ്യത്ത് കോൺഗ്രസിന് മാത്രമേ സാധിക്കുവെന്ന തിരിച്ചറിവിലാണ് സത്താർ സിപിഎം വിട്ടത്. രാജ്യത്താകെ ബിജെപി നടത്തുന്ന വർഗീയതക്കെതിരെ പോരാടാൻ സിപിഎം സ്വീകരിക്കുന്ന നടപടികൾ പര്യാപ്തമല്ല. കോൺഗ്രസിന് മാത്രമേ ഇതിന് കഴിയുകയുള്ളൂവെന്ന് സത്താർ പറയുന്നു. ഇതാണ് തന്നെ കോൺഗ്രസിലേക്ക് ആകർഷിച്ചെതെന്നും സത്താർവ്യക്തമാക്കി. ബുദ്ധദേവ് ഭട്ടാചാര്യ മന്ത്രിസഭയിൽ ന്യൂനപക്ഷ മന്ത്രിയായിരുന്നു സത്താർ. 2017 മുതൽ സത്താർ തന്റെ സിപിഎം അംഗത്വം പുതുക്കിയിരുന്നില്ല. കോൺഗ്രസിനൊപ്പം ചേർന്ന് പ്രവർത്തിക്കാനുള്ള തീരുമാനത്തെ സംസ്ഥാന ഘടകം സ്വാഗതം ചെയ്തു. ബംഗാളിലെ കോൺഗ്രസ് നേതാവായ ഗൗരവ് ഗൊഗോയി ഉൾപ്പെടെയുള്ള നേതാക്കൾ സത്താറിനെ പാർട്ടിയിലേക്ക് സ്വീകരിച്ചു.
https://youtu.be/XnCLRxeaUxE