സിപിഎമ്മില്‍ നിന്നും കോണ്‍ഗ്രസിലേക്ക് പ്രവര്‍ത്തകരുടെ ഒഴുക്ക് തുടരുന്നു; കൊച്ചിയില്‍ അന്‍പതിലധികം സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിലേക്ക്

Friday, October 11, 2024

എറണാകുളം: കോണ്‍ഗ്രസിലേക്ക് സിപിഎം പ്രവര്‍ത്തകരുടെ ഒഴുക്ക് തുടരുന്നു. കൊച്ചിയില്‍ ഇന്ന് 50 ലധികം സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിലേക്ക് എത്തും. എറണാകുളം ഡിസിസി സംഘടിപ്പിക്കുന്ന പരിപാടിയിലാണ് സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് അംഗത്വം സ്വീകരിക്കുക. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പരിപാടിയില്‍ പങ്കെടുക്കുകയും പ്രവര്‍ത്തകരെ സ്വീകരിക്കുകയും ചെയ്യും.

തൃപ്പൂണിത്തുറ ഉദയംപേരൂരിലാണ് സിപിഎം മുന്‍ ഏരിയാ കമ്മിറ്റി അംഗവും എട്ട് മുന്‍ ലോക്കല്‍ കമ്മിറ്റി അംഗങ്ങളും അടക്കമുള്ള പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേരുന്നതെന്നും പ്രതിപക്ഷ നേതാവില്‍ നിന്ന് ഇവര്‍ അംഗത്വം സ്വീകരിക്കുമെന്നും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു.