കൊച്ചി : വിഴിഞ്ഞത്ത് സമവായം വേണമെന്ന് ശശി തരൂർ എംപി. മത്സ്യത്തൊഴിലാളികൾ വികസന വിരുദ്ധരല്ല. പ്രളയത്തിൽ രക്ഷക്കെത്തിയവർക്കായി നമ്മൾ തിരിച്ച് എന്ത് ചെയ്തുവെന്നത് ചോദ്യമാണെന്നും തരൂർ ചോദിച്ചു. തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം ശക്തമാവുന്ന സാഹചര്യത്തില്‍ സർക്കാരിന്‍റെ ഭാഗത്ത് നിന്നും സമരസമിതിയുടെ ഭാഗത്ത് നിന്നും അതിന് വേണ്ട നടപടികൾ ഉണ്ടകണമെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു.
അതേസമയം ആത്മീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ഇന്ന് വിഴിഞ്ഞത്ത് എത്തും. സംഘര്‍ഷാവസ്ഥ പരിഹരിച്ച് സമാധാനം പുനഃസ്ഥാപിക്കുക, ജനകീയ ആവശ്യങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുക തുടങ്ങിയ ആവശ്യത്തോടെയാണ് ഇവര്‍ എത്തുന്നത്. സംഘര്‍ഷത്തില്‍ പരിക്ക് പറ്റിയ മത്സ്യത്തൊഴിലാളികളെയും പൊലീസുകാരെയും സംഘം സന്ദര്‍ശിക്കും.