കൊച്ചി: സ്വന്തം തട്ടകത്തില്‍ പ്രിയടീമിന്‍റെ വിജയത്തിനായി കാത്തിരുന്ന ആരാധകരെ സാക്ഷിയാക്കി കേരള ബ്ലാസ്റ്റേഴ്‌സിന് തകര്‍പ്പന്‍ ജയം. ഒഡീഷ എഫ്‌സിക്കെതിരായ ആവേശപ്പോരാട്ടത്തില്‍ 3 – 2 നായിരുന്നു ബ്ലാസ്റ്റേ്‌ഴ്‌സിന്‍റെ തകര്‍പ്പന്‍ വിജയം.
ആദ്യപകുതിയില്‍ 1- 0ന് പിന്നിലായിരുന്ന കേരള ബ്ലാസ്റ്റേഴ്‌സ്, 3- 2നാണ് ഒഡീഷയെ വീഴ്ത്തിയത്. ബ്ലാസ്റ്റേഴ്‌സിനായി ക്വാമി പെപ്ര , ഹെസൂസ് ഹിമെനെ, നോഹ സദൂയി എന്നിവരാണ് ലക്ഷ്യം കണ്ടത്. ഒഡീഷ എഫ്‌സിയുടെ ഗോളുകള്‍ ജെറി മാവിമിങ്താംഗ, ഡോറിയെല്‍ട്ടന്‍ എന്നിവര്‍ നേടി. ഇന്നത്തെ ജയത്തോടെ 16 കളികളില്‍നിന്ന് 20 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്‌സ് എട്ടാം സ്ഥാനത്തേക്ക് എത്തി. അതെ സമയം സീസണിലെ അഞ്ചാം തോല്‍വി വഴങ്ങിയ ഒഡീഷ 21 പോയിന്‍റുമായി ഏഴാം സ്ഥാനത്തു തുടരുകയാണ്.