കൊച്ചി: തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്ക് പ്രഖ്യാപിച്ച സമരം ആരംഭിച്ചു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ഇന്ന് മുതൽ പുതിയ മലയാളം സിനിമകൾ ഫിയോക് സംഘടനയ്ക്ക് കീഴിലുള്ള തീയറ്ററുകളിൽ റിലീസ് ചെയ്യില്ല. സിനിമകളുടെ ഒടിടി റിലീസിംഗ്, കണ്ടന്‍റ് മാസ്റ്ററിങ് തുടങ്ങിയ വിഷയങ്ങളിൽ നിർമാതാക്കളുമായി നിലനിൽക്കുന്ന അഭിപ്രായ ഭിന്നതകൾക്ക് പരിഹാരം ആവശ്യപ്പെട്ടാണ് സമരം.
കണ്ടന്‍റ് മാസ്റ്ററിങുമായി ബന്ധപ്പെട്ട് സിനിമ നിർമാതാക്കാൾ ഉന്നയിക്കുന്ന ആവശ്യങ്ങൾ പരിഗണിക്കാൻ കഴിയില്ലെന്നാണ് ഫിയോക്കിന്‍റെ നിലപാട്. തത്ക്കാലം സിനിമ മേഖലയെ ബാധിക്കുന്നതല്ല ഫിയോക്കിന്‍റെ സമരം. സമരം നീണ്ടാൽ മാർച്ച് മാസത്തെ റിലീസുകൾ പ്രതിസന്ധിയിലാകും.