രാഷ്ട്രപതിയുടെ സന്ദർശനം ഉണ്ടായാൽ പാണ്ടിത്താവളത്തിലെ വാട്ടർ ടാങ്ക് ഹെലിപ്പാഡായി ഉപയോഗിക്കാൻ കഴിയുമൊ എന്ന് പരിശോധന പുരോഗമിക്കുകയാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ്

Jaihind News Bureau
Wednesday, January 1, 2020

രാഷ്ട്രപതിയുടെ സന്ദർശനം ഉണ്ടായാൽ പാണ്ടിത്താവളത്തിലെ വാട്ടർ ടാങ്ക് ഹെലിപ്പാഡായി ഉപയോഗിക്കാൻ കഴിയുമൊ എന്ന പരിശോധന നടന്നു വരികയാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് അഡ്വ. എം വാസു പറഞ്ഞു. പത്തനംതിട്ടയിൽ നടന്ന മീറ്റ് ദ പ്രസ് പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

രാഷ്ട്രപതി ഗുരുവായൂരും ശബരിമലയും സന്ദർശിക്കാൻ ആഗ്രഹിക്കുന്നു എന്ന വിവരം രാഷ്ട്രപതി ഭവൻ ബോർഡിനെ അറിയിച്ചിട്ടുണ്ട്. രാഷ്ട്രപതിയുടെ സന്ദർശനം പ്രമാണിച്ച് ആവശ്യമെങ്കിൽ പണ്ടിത്താവളത്തിലെ വലിയ വാട്ടർ ടാങ്ക് ഹെലിപ്പാഡായി ഉപയോഗിക്കാൻ കഴിയുമൊ എന്ന് പരിശോധിക്കും. അത്യാവശ്യ ഘട്ടത്തിൽ ഹെലികോപ്ടർ ഇറക്കാൻ പറ്റിയ തരത്തിലാണ് ഇത് നിർമ്മിച്ചിട്ടുള്ളത്. ടാങ്കിന് മതിയായ സുരക്ഷിതത്വമുണ്ടോ എന്ന് പരിശോധിക്കാർ പിഡബ്ല്യുഡി എഞ്ചിനീയർമാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദേഹം പറഞ്ഞു. ഇത് സംബന്ധിച്ച് ആചാരപരമായ കാര്യങ്ങളെപ്പറ്റി ബോർഡ് ചർച്ച ചെയ്തിട്ടില്ല. ഇവിടെ ഹെലികോപ്റ്റർ ഇറക്കുന്നത് സംബന്ധിച്ച് ഒരു ഭാഗത്തു നിന്നും ഇത് വരെ എതിർപ്പ് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.