റഫാല്‍ ഭീതിയില്‍ പ്രധാനമന്ത്രിക്ക് ഉറക്കം നഷ്ടമായിരിക്കുന്നു: രാഹുല്‍ ഗാന്ധി

Friday, January 11, 2019

റഫാല്‍ അഴിമതിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിയുടെ മനസില്‍ ഭീതി  പടരുകയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. റഫാല്‍ അഴിമതിയില്‍ മോദിക്ക് ഉറക്കം നഷ്ടപ്പെട്ടിരിക്കുന്നു. വ്യോമസേനയുടെ 30,000 കോടി രൂപ മോഷ്ടിച്ച് പ്രധാനമന്ത്രി അനില്‍ അംബാനിക്ക് നല്‍കി. താന്‍ പറഞ്ഞ നുണകളുടെ തന്നെ തടവറയിലായിരിക്കുകയാണ് പ്രധാനമന്ത്രിയെന്നും  അലോക് വര്‍മയെ രണ്ട് തവണ സി.ബി.ഐ  ഡയറക്ടര്‍ സ്ഥാനത്തുനിന്ന് പുറത്താക്കിയത് ഇത് വ്യക്തമാക്കുന്നതായും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.