കർണാല്‍ പൊലീസ് ലാത്തിച്ചാർജിനെതിരെ കർഷകർ ; മുഖ്യമന്ത്രിയുടെ പരിപാടികളില്‍ പ്രതിഷേധം ഉയർത്തും

ഛത്തീസ്ഗഢ് : ഹരിയാനയിലെ കർണാലിൽ ഉണ്ടായ പൊലീസ് ലാത്തിച്ചാർജിൽ പ്രതിഷേധം ശക്തമാക്കി കർഷകർ. മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ പങ്കെടുക്കുന്ന പരിപാടികളില്‍ ശക്തമായ പ്രതിഷേധമുയര്‍ത്താനാണ് ആഹ്വാനം. മര്‍ദ്ദിക്കാന്‍ പൊലീസിന് നിർദേശം നൽകിയ എസ്ഡിഎം ആയുഷ് സിൻഹക്ക് എതിരായ നിയമ നടപടികളില്‍ കര്‍ഷക സംഘടനകള്‍ ഉടന്‍ തീരുമാനമെടുക്കും. അതേസമയം ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് സിര്‍സയില്‍ റോഡ് ഉപരോധിച്ച നൂറിലധികം കര്‍ഷകര്‍ക്കെതിരെ കേസെടുത്തു.

കര്‍ണാലില്‍ പൊലീസ് നടപടിക്കിടെ പരിക്കേറ്റ കര്‍ഷകന്‍ കഴിഞ്ഞദിവസം മരിച്ചിരുന്നു. കര്‍ണാല്‍ സ്വദേശി സുശൂല്‍ കാജലാണ് മരിച്ചത്. ഇദ്ദേഹത്തിന്‍റെ തലയ്ക്കും കാലിനും പരിക്ക് പറ്റിയിരുന്നു. കര്‍ണാലിലെ ഗരോദയില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ വിളിച്ച ബിജെപി ജനപ്രതിനിധികളുടെ യോഗസ്ഥലത്തേക്കായിരുന്നു കര്‍ഷകരുടെ മാര്‍ച്ച്. മാര്‍ച്ച് തടഞ്ഞു പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ നിരവധി കര്‍ഷകര്‍ക്കു പരുക്കേറ്റു.

Comments (0)
Add Comment