ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന്‍റെ നേതൃത്വത്തില്‍ കള്ളവോട്ട് നടന്നുവെന്നതിന്റെ തെളിവുകള്‍ പുറത്ത്. കാസര്‍കോട് മണ്ഡലത്തില്‍ ഉള്‍പ്പടുന്ന കണ്ണൂര്‍ ജില്ലയിലെ പിലാത്തറ എ.യു.പി സ്‌കൂളില്‍ കള്ളവോട്ട് നടന്നതിന്റെ ദൃശ്യങ്ങളാണ് ചാനല്‍ പുറത്തുവിട്ടത്. ഒരേ സ്ത്രീ രണ്ടുതവണ വോട്ട് ചെയ്യുന്നത്, അവര്‍ വ്യാജ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് വോട്ട് ചെയ്യുന്നത്. ആറുപേര്‍ കള്ളവോട്ട് ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. പിലാത്തറ സ്കൂളിലെ 19ാം നമ്പര്‍ ബൂത്തിലെ കള്ളവോട്ട് ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഒരുമണിക്കൂറിലേറെ കാത്തുനിന്ന് വോട്ട് ചെയ്യാനെത്തിയ യുവതിക്ക് വോട്ട് ചെയ്യാനായില്ല. അവരുടെ വോട്ട് മറ്റാരോ ചെയ്തു എന്ന് അറിയുന്നതും അവരെ പ്രിസൈഡിങ് ഓഫീസര്‍ സമാധാനിപ്പിച്ച് മാറ്റിനിര്‍ത്തുന്നതും ദൃശ്യങ്ങളില്‍. അതേ സമയം മറ്റ് ബൂത്തിലെ വോട്ടര്‍ ഈ ബൂത്തില്‍ രണ്ടുതവണ എത്തിയതായും ദൃശ്യങ്ങളില്‍ വ്യക്തമാണ്. തിരിച്ചറിയല്‍ രേഖപോലും ഇല്ലാതെ എത്തിയ അവര്‍ക്ക് ബൂത്തിലുണ്ടായിരുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ തിരിച്ചറിയല്‍ രേഖകള്‍ നല്‍കുന്നത് ദൃശ്യങ്ങളില്‍ കാണാം. ഇതുപോലെ ആറുപേരാണ് ഒരുബൂത്തില്‍ മാത്രം പലതവണ വോട്ട് ചെയ്തിരിക്കുന്നത്.
https://youtu.be/NMwYKOQJR5k
പ്രാദേശിക സി.പി.എം നേതാക്കള്‍ ബൂത്തില്‍ അനധികൃതമായി നില്‍ക്കുന്നതും വോട്ടര്‍മാരെയും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയും നിയന്ത്രിക്കുന്നുണ്ട്. ഇങ്ങനെ പാര്‍ട്ടിപ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിക്കുന്നത് എങ്ങനെയെന്നുള്ള ചോദ്യങ്ങളാണ് ഉയരുന്നത്.