ദീപ നിശാന്ത് വിവാദം: ഉപന്യാസ മത്സരത്തിന്റെ വിധി നിര്‍ണ്ണയം റദ്ദാക്കി; സന്തോഷ് ഏച്ചിക്കാനം പൂനര്‍മൂല്യ നിര്‍ണ്ണയം നടത്തി

ആലപ്പുഴ : 59-ാമത് സ്‌കൂള്‍ കലോത്സവത്തില്‍ ദീപ നിശാന്ത് ഉള്‍പ്പെട്ട ജൂറി നടത്തിയ ഉപന്യാസ മത്സരത്തിന്റെ വിധി നിര്‍ണ്ണയം റദ്ദാക്കി. പുനര്‍മൂല്യ നിര്‍ണ്ണയം ജൂറി അംഗമായ സന്തോഷ് ഏച്ചിക്കാനം നടത്തി. കവിതാ മോഷണ വിവാദത്തില്‍ ഉള്‍പ്പെട്ട ദീപാ നിശാന്ത് ഉപന്യാസ മത്സരത്തില്‍ വിധികര്‍ത്താവായിരുന്നു. ഇതിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് ഹൈസ്‌കൂള്‍ വിഭാഗത്തിലെ ഉപന്യാസങ്ങള്‍ പുനര്‍മൂല്യ നിര്‍ണ്ണയം നടത്തിയത്.
ഹൈസ്‌കൂള്‍ വിഭാഗം ഉപന്യാസരചനാ മത്സരത്തിലെ വിധികര്‍ത്താക്കളില്‍ ഒരാളെക്കുറിച്ച് വിവാദമുയരുകയും മത്സരത്തില്‍ ഉള്‍പ്പെട്ട രചനകള്‍ പുനര്‍മൂല്യ നിര്‍ണയം നടത്തണമെന്ന ആവശ്യം ഉയരുകയും ചെയ്തിരുന്നു. മത്സരത്തിന്റെ വിധിനിര്‍ണയം സംബന്ധിച്ച് ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തില്‍ മത്സരത്തിലെ മുഴുവന്‍ രചനകളും പുനര്‍മൂല്യനിര്‍ണ്ണയം നടത്താന്‍ തീരുമാനിച്ചതായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പുറത്തുവിട്ട പത്രക്കുറിപ്പില്‍ പറയുന്നു. ഈ തീരുമാനം സംസ്ഥാനതല അപ്പീല്‍ കമ്മിറ്റ് ഐകകണ്‌ഠേന അംഗീകരിച്ചതായും പത്രക്കുറിപ്പില്‍ പറയുന്നു.

Deepa Nishanthkerala youth festivalkeralam
Comments (0)
Add Comment