എറണാകുളം തേവരയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം; വീട്ടുടമസ്ഥന്‍ കസ്റ്റഡിയില്‍

Jaihind News Bureau
Saturday, November 22, 2025

എറണാകുളം തേവരയില്‍ സ്ത്രീയുടെ ജഡം ചാക്കില്‍ പൊതിഞ്ഞനിലയില്‍ കണ്ടെത്തി. കോന്തുരുത്തി പള്ളിക്ക് സമീപമുള്ള വീട്ടിലേക്കുള്ള വഴിയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ വീട്ടുടമസ്ഥന്‍ ജോര്‍ജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ പ്രദേശത്ത് എത്തിയ ശുചീകരണതൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്.